Saturday, April 3, 2010

കാലമാം രഥം ഉരുളുന്നു

“കാലമാം രഥം ഉരുളുന്നു“ ഈണം ആൽബം ആദ്യം ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ എനിക്കും ഒരു ക്ഷണം കിട്ടി
അതിലെ ഒരു ഗാനത്തിൻ ഈണം പകരുവാൻ.

ബ്ലോഗു തുടങ്ങിയതിൽ പിന്നീടു കിട്ടുന്ന ഒരു വലിയ ബഹുമതിയായി തന്നെ അതിനെ ഞാൻ കണ്ടു.

ഗീത ടീച്ചർ എഴുതിയ കാലമാം രഥം ഉരുളുന്നു എന്നു തുടങ്ങുന്ന സുന്ദരമായ ഒരു കവിത.

ആദ്യം അതിലെ എല്ലാവരികളും ഉൾക്കൊള്ളിച്ച് നോക്കി എങ്കിലും പിന്നീട്‌ ചില വെട്ടിത്തിരുത്തലുകളൊക്കെ വരുത്തിയാണ് ശ്രീ സുരേഷിനെകൊണ്ട് അതു പാടിച്ചിരിക്കുന്നത്‌.



സുരേഷിനെകൊണ്ട് തന്നെ ഒരു നാലു കട്ട കൂടി മുകളിൽ എങ്കിലും അതു പാടിച്ചിരുന്നെങ്കിൽ
( അതിലും മുകളിലും പാടൂവാൻ കഴിവുള്ള ആളാണ് സുരേഷ്, അപ്പോഴെ ആ സ്വരത്തിന്റെ മുഴുവൻ ഗാംഭീര്യവും വെളിയിൽ വരൂ )എന്ന് അന്നും ഇപ്പോഴും എനിക്കൊരാഗ്രഹം ഉണ്ട്. പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം
ഈണത്തിൽ അത് ഇവിടെ കേൾക്കാം http://www.eenam.com/song/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%B0%E0%B4%A5%E0%B4%82-%E0%B4%89%E0%B4%B0%E0%B5%81%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82

https://eenam.com/sites/default/files/Kaalamamradham-Eenam.mp3
ആ വെട്ടിത്തിരുത്തലുകളൊന്നും ഇല്ലാതെ ആദ്യം അതിനിട്ട ഈണം ദാ ഇങ്ങനെ ആയിരുന്നു.

മറ്റു കവിതകളൊന്നും കിട്ടാത്തതു കൊണ്ട് ഇപ്പോൾ ഇതേ ശരണം

1 comment:

  1. സുരേഷിനെകൊണ്ട് തന്നെ ഒരു നാലു കട്ട കൂടി മുകളിൽ എങ്കിലും അതു പാടിച്ചിരുന്നെങ്കിൽ
    ( അതിലും മുകളിലും പാടൂവാൻ കഴിവുള്ള ആളാണ് സുരേഷ്, അപ്പോഴെ ആ സ്വരത്തിന്റെ മുഴുവൻ ഗാംഭീര്യവും വെളിയിൽ വരൂ )എന്ന് അന്നും ഇപ്പോഴും എനിക്കൊരാഗ്രഹം ഉണ്ട്. പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം

    ReplyDelete